തൂഫാൻ തദ്ദേശം 2.0: ലഹരിക്കെതിരെ ജനകീയ പോരാട്ടത്തിന് കുന്നോത്ത്പറമ്പിലും തുടക്കം കേരള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി ജനശ്രദ്ധ നേടിയ ഓപ്പറേഷൻ തൂഫാൻ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലെ തദ്ദേശ
September 29, 2026
തൂഫാൻ തദ്ദേശം 2.0: ലഹരിക്കെതിരെ ജനകീയ പോരാട്ടത്തിന് കുന്നോത്ത്പറമ്പിലും തുടക്കം
കേരള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി ജനശ്രദ്ധ നേടിയ ഓപ്പറേഷൻ തൂഫാൻ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ക്യാമ്പയിൻ ഏറ്റെടുത്ത് “തൂഫാൻ തദ്ദേശം 2.0” എന്ന പേരിൽ ജനകീയമായി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരികയാണ്.
തൂഫാൻ തദ്ദേശം 2.0 ക്യാമ്പയിനിന്റെ സംസ്ഥാനതല ഔപചാരിക ഉദ്ഘാടനം മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.
സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് അതേ സമയം തന്നെ കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനവും പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഫസീല പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു.